Wednesday, March 11, 2009

കഥയരങ്ങിനു ഒരു ആമുഖം

ചങ്ങാതീ

ഒരിക്കലും കരുതിയതല്ല... എനിക്കായിട്ടൊരു ബൂലോഗം തുറക്കുമെന്നും, എന്റെ തോന്നലുകള്‍ നിങ്ങളുമായി പങ്കുവെക്കാന്‍ആകുമെന്നും.....

എന്റൊപ്പം വെയില് കൊണ്ടവരും, മഴ നനഞ്നവരും വിമാനം കയറിപ്പോയി. പോകുന്നോരോക്കെ എന്റെ കഥകളുടെ ഓരോ കോപ്പി കൊണ്ടോയി.... ഇടയ്ക്ക് വിളിക്കുമ്പോള്‍ ചോദിക്കും... ഇപ്പൊ ഒന്നും എഴുതാറില്ല അല്ലെ? ഉണ്ടെന്നു പറഞ്ഞാല്‍ നിരാശയോടെ പറയും.... ഞങ്ങള്‍ എങ്ങനെ കാണാനാ..

ആയതിനാല്‍ എന്റെ പ്രിയപ്പെട്ട വായനക്കാരാ അന്ന് എഴുതിയതും ഇന്നു എഴുതിയതും പിന്നീട് എഴുതുന്നതും ഇനി എന്റെ കഥയരങ്ങില്‍ ഉണ്ടാവും....

വായിക്കണം...

നിര്‍ദേശിക്കണം.... തിരുത്തണം....

എവിടെ ആയാലും സുഖമായിരിക്കട്ടെ...

ഹൃദയപൂര്‍വ്വം

അശ്രഫ്

Ashraf adoor

8 comments:

  1. ബ്ലോഗിനെ കുറ്റം പറഞ്ഞവരെ ഈ വഴിക്കു കണ്ടപ്പോള്‍,സന്തോഷവും സഹതാപവും തോന്നി.ചിലപ്പോള്‍ ചിലര്‍ വൈകിയാണെത്തുക. എല്ലാ പരിമിതികളെയും തിരിച്ചറിയും അവര്‍. അവസാനം ഇതൊന്നും ചെയ്തത് ഞാനെല്ല എന്നു മാത്രം പറയരുത്.

    ReplyDelete
  2. എന്റൊപ്പം വെയില് കൊണ്ടവരും, മഴ നനഞ്നവരും വിമാനം കയറിപ്പോയി. പോകുന്നോരോക്കെ എന്റെ കഥകളുടെ ഓരോ കോപ്പി കൊണ്ടോയി....
    ഹോ എന്തൊരു അത്ഭുതം.മഹാനായ എഴുത്തുകാരാ.നിങ്ങ്നളുടെ ഫോട്ടോ പതിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ എല്ല അറേബ്യന്‍ നഗരങ്ങളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

    ReplyDelete
  3. ബൂലോകത്തേക്ക് സ്വാഗതം !!!

    ReplyDelete
  4. ചങ്ങാതി... ഇനി അങ്ങിനെ വിളിക്കുന്നതിൽ എന്ത് ശക്തി.. ഒരു അലങ്കാരം മാത്രം അല്ലേ... എങ്കിലും വിളിക്കാം. .ചങ്ങാതീ.. ഈ വിളിയിൽ ആത്മാർത്ഥതയുടെ മഞ്ഞുകണങ്ങളുണ്ടായിരുന്നു. ഉരുകിയൊലിച്ചാലും അടുത്തപ്രഭാതത്തിൽ വീണ്ടുമുറഞ്ഞ് കട്ടിയാകുന്ന സ്നേഹത്തിൻറെ ലാവകളുണ്ടായിരുന്നു. അന്നായിരിക്കണം മറ്റുള്ളവർക്കൊപ്പം താങ്കളും വെയിൽ കൊണ്ടത്. അന്നായിരിക്കണം മറ്റുള്ളവർക്കൊപ്പം താങ്കളും മഴകൊണ്ടത്. അല്ലാതെ താങ്കൾക്കൊപ്പമാണ് മറ്റുള്ളവർ വെയിൽ കൊണ്ടതെന്ന് പറയുന്നത് , താങ്കൾക്കൊപ്പമാണ് മഴനനഞ്ഞതെന്ന് പറയുന്നത് എന്നൊക്കെ അബദ്ധമല്ലേ ചങ്ങാതീ...

    മഴനഞ്ഞവരും വെയിൽ കൊണ്ടവരും വിമാനം കേറിപോയപ്പോൾ പുസ്തകം വാങ്ങി പോയെങ്കിൽ... ചങ്ങാതീ.. താൻ കരുതിയോ അതിൽ സാഹിത്യത്തിൻറെ അക്ഷയ ഖനിയായിരിക്കുമെന്നൂം അതു കൊണ്ട് പേർത്തും ചേർത്തും വായിക്കാനായിരിക്കും കൂടെ കൊണ്ട് പോയതെന്നും?? എങ്കിൽ അതിൽ പരം വിഡ്ഡിത്തം വേറെന്ത് ചങ്ങാതീ..

    പിന്നെ വല്ലപ്പോഴും ഒന്ന് ഫോൺ ചെയ്യ്യുന്നത് കഥാകാര വൈഭവത്തിൻറെ മൊഴിമുത്തുകൾ അടർത്തിമാറ്റി ചെവികുടുന്നയിൽ ഉരുക്കി ഒഴിച്ച് സാഹിത്യത്തിൻറെ ഉദാത്ത വേഗം താണ്ടാനാവാത്തതിൽ ദു:ഖം കൊണ്ടാണ് എന്ന് താങ്കൾ ധരീച്ച് വശായെങ്കിൽ മഞ്ഞുമലയിൽ ഉരുവം കൊണ്ട സ്നേഹത്തിൻറെ കന്യാവനങ്ങളെ താങ്കൾ ഒരിക്കൽ പോലും അനുഭവിച്ചറിഞ്ഞില്ലെന്നോ? ചങ്ങാതീ..പതിവു ചോദ്യങ്ങളിൽ ഒരു ഊർജ്ജം പകരുവാനാണ് ഈ ചോദ്യമെന്നറിയാതെ അർദ്ധരാത്രിയിൽ കുടപിടിക്കുന്നതെന്തിനാണെന്ന്?

    എന്നിട്ടും കഥയുടെ വാചാലതയിൽ ചങ്ങാതീ.. ഉരുക്കിൻറെ കോട്ടയെന്ന് ഞാൻ തന്നെ വിശ്വസിച്ച എൻറെ ഹൃദയത്തിലേക്ക് “ മുഖ്യധാരാ മാധ്യമങ്ങളിൽ അവസരം കിട്ടാത്തവർക്കുള്ള മേഖലയാണ് ബ്ലോഗ്’ എന്ന് അവജ്ഞയിൽ മൊഴിയുമ്പോഴും മറുപടി പറയാതെ ഒഴിഞ്ഞ് മാറിയത് വാക്കുകൾ ഇല്ലാതിരിന്നിട്ടല്ല ചങ്ങാതീ.. ഈ വഴിയിൽ താങ്കളും വരുമെന്ന് കൃത്യമായ ബോധമുള്ളത് കൊണ്ട് തന്നെയാണ്.

    മുകളിൽ തോന്ന്യാസി പറഞ്ഞതു പോലെ ഗൾഫ് നഗരങ്ങളിൽ താങ്കളുടെ ഫ്ലക്സ് ബോർഡുകൾ നിരത്തി വയ്ക്കാൻ ആഗ്രഹിച്ചിരുന്നവർ തന്നെയാണ് താങ്കളുടെ ചങ്ങാതിമാരെന്ന് താങ്കളും വിശ്വസിച്ചിരുന്ന്നില്ലേ?? എവിടെയാണ് താങ്കൾക്ക് തെറ്റുപറ്റിയത് ചങ്ങാതീ.. സ്നേഹത്തിൻ റെ കൊടിക്കൂറകളിൽ കറുത്ത പൊടി വിതറിയതെന്തിനാണ് ചങ്ങാതീ...
    ഒന്നിരിട്ടി വെളുക്കുമ്പോൾ കാലം മാറിയെന്ന് കരുതിയെങ്കിൽ അതില്പരം വിഡ്ഡിത്തം വേറെന്തുണ്ട് ചങ്ങാതീ..
    താങ്കൾ എഴുതേണ്ടത് നല്ല സാഹിത്യമാണെങ്കിൽ ഇവിടെ വായനക്കാർ ഉണ്ടാകും ഒരു സംശയവുമില്ല. എന്നാൽ ഞാൻ ‘മറ്റേടത്തെ’ സാഹിത്യകാരനാ‍ണെന്ന കൊമ്പും കൊണ്ട് വന്നാൽ തിരിച്ച് പോവേണ്ടിവരും എന്ന് ഓർമ്മപ്പെടുത്താനാണ് ഈ ദീർഘമായ കുറിപ്പ്.
    ഇത്രയും പറഞ്ഞില്ലെങ്കിൽ എനിക്ക് താങ്കളോട് ഉള്ളിൽ തോന്നിയ നീരസം കുറയില്ല.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ആരെന്ത് പറഞ്ഞാലും കഥാകാരനെ എനിക്കിഷ്ട്ടായി...മണ്ണിന്റെയും പച്ച മനുഷ്യന്റേയും കഥകൾ..ഭാവുകങ്ങൾ.

    ReplyDelete