Thursday, May 7, 2009

ഇടവേളകള്‍

മരണത്തിന്റെ കൈകള്‍ അയാള്‍ വ്യക്തമായി കണ്ടു... ഒരിത്തിരി ശ്വാസത്തിന് വേണ്ടി അയാള്‍ കൈകാലിട്ടടിച്ചു. വായില്‍ ചോരയുടെ ചുവ... കഴുത്തില്‍ മരണത്തിന്റെ മുറുക്കം കൂടിക്കൂടി വരികയാണ്. മേല്പ്പോട്ട് മലര്ന്നുപോകുന്ന കണ്കാഴ്ച്ചയിലൂടെ അയാള്‍ പ്രിയപ്പെട്ടവരേ ഒന്നു നോക്കി... എല്ലാവരും വരിവരിയായി കസെരയിട്ട് ടി വി കാണുമ്പോലെ എന്തോ കൊറിച്ചുകൊണ്ട് മരണം കാണുകയാണ്.
ദൈവമേ... ഏത് സിരിയലിന്റെ ക്ലൈമാക്സ്‌ ആണ് ഞാനിപ്പോള്‍ അഭിനയിക്കുന്നത്....
അയാള്‍ വിയര്‍ത്തു.
പെട്ടെന്ന് മരണം പിടുത്തം വിട്ടു.
ഹാവൂ.... ആശ്വാസം....
അയാള്‍ മരണത്തോട്‌ ചോദിച്ചു
"എന്തെ നിര്‍ത്തിക്കളഞ്ഞത്?"
മരണം പറഞ്ഞു:
"എല്ലാറ്റിനും ഉണ്ട് ഒരു ഇടവേള... അല്ലെങ്കില്‍ കാണികള്‍ മുഷിയും.... നാലഞ്ച് പരസ്യം കഴിഞ്ഞിട്ടാവാം ബാക്കി...."
കാഴ്ചക്കാര്‍ കോട്ടുവായിട്ടും മൂളിപ്പാട്ട് പാടിയും നടുനിവര്‍ത്തിയും ഇടവേള ആഘോഷിക്കാന്‍ തുടങ്ങി.

6 comments:

  1. ഇതിനും സ്പോണ്‍സര്‍ ഉണ്ടോ ?

    ReplyDelete
  2. ഇത്ര ലളിതമായും കഥയെഴുതാമെന്ന് ഉറപ്പ്..
    ഭാവുകങ്ങള്‍

    ReplyDelete
  3. നന്നായിരിക്കുന്നു
    താങ്കളുടെ മൊബൈല്‍ നമ്പര്‍ ഒന്ന് വേണം
    ഒന്ന് വിളിക്കുമോ
    എന്റെ നമ്പര്‍ 9847899196

    ReplyDelete
  4. പ്രിയ അശ്രഫ്,

    ഈ സൈറ്റില്‍ ഇതു വരെയായി എഴുതിയ എല്ലാ കഥകളും സാവകാശമായി ചേര്‍ക്കണം. അനുമോദനങ്ങള്‍ നേരുന്നു.

    ReplyDelete
  5. അഷ്‌റഫ്‌ ചേട്ടാ .... ആ പേനയുടെ ശക്തിയും ലാളിത്യവും വീണ്ടും അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം. കുറെ വര്‍ഷമായി തമ്മില്‍ കണ്ടിട്ട്. സുഖമെന്ന് വിശ്വസിക്കുന്നു

    ReplyDelete