Thursday, April 9, 2009

രണ്ടു വെയില്‍ കഥകള്‍

രാവ്

ഉറങ്ങുന്നതിനു മുമ്പു,
മൂന്നു ബക്കറ്റ് വെള്ളം വലിച്ച് ഞാന്‍ പൊത്തിവെച്ചു
അവള്‍ ചോദിച്ചു:
"എന്തിനാണ് ഇങ്ങനെ ദിവസവും വെള്ളം എടുത്തു വെക്കുന്നത്.. നമ്മുടെ കിണര്‍ വറ്റാരില്ലല്ലോ..."
എന്റെ പുരയിലെ കിണറിനു അകത്ത് പത്തു പൈസ വട്ടത്തില്‍ വെള്ളം പിടക്കുന്നത് അവള്‍ കണ്ടിരുന്നു.
ഞാന്‍ പറഞ്ഞു:
"ഉറങ്ങിയാല്‍ ഉണരുമെന്നു എന്താണ് ഉറപ്പു... മരിച്ചു പോയാല്‍ മയ്യിത്ത് കുളിപ്പിക്കണ്ടേ...?
അവള്‍ അപ്പോള്‍ കുഞ്ഞു ബക്കറ്റിലെ വെള്ളം നോക്കി കുഞ്ഞു മോളെ നെഞ്ചോടു ചേര്ത്തു പിടിച്ചു.


അടുപ്പം

അയാള്‍
ഭാര്യയുടെ മൊബൈല്‍ നമ്പരില്‍
വിരല്‍ അമര്ത്തി.
അവള്‍
ഫോണ്‍ കാതോട് ചേര്ത്തു പിടിച്ചു ചോദിച്ചു:
"എന്തെ"
അയാള്‍ പറഞ്ഞു:
വല്ലാത്ത ചൂടു... നീ ഒന്നു മാറി കിടന്നെ....."

1 comment:

  1. കഴിയുന്നതും നല്ല കളര്‍ ഉപയോഗിച്ച് എഴുതുന്നത് ശീലമാക്കൂ... ഫ്ലുരസന്റ്റ് നിറങ്ങള്‍ ഉപയോഗിക്കാതിരിക്കുക... കണ്ണ് പ്രശ്നമാവുന്നു ....
    ആസ്വാദനത്തിനും തടസ്സമാകുന്നു....
    എഴുത്ത് എന്ന പോലെ ലേ ഔട്ടും നന്നാക്കാന്‍ ശ്രമിക്കുക ...

    ReplyDelete