
അയല്‍ക്കാരന്റെ വീടിനു തീ പിടിച്ചെന്നു തോന്നുന്നു. മോന്തായത്തിനു മേല്‍ ഉശിരന്‍ പുകച്ചുരുള്‍.
അടക്കിപ്പിടിച്ച തേങ്ങല്‍.
ഈയ്യിടെ മതില്‍ രണ്ടുവരി കൂടി പൊക്കി കെട്ടിയതിനാല്‍ വീട് കാണാനാവുന്നില്ല.
ഞാന്‍ ഓടി അകത്തു കയറി.
കസേരയില്‍ അമര്‍ന്നിരുന്നു.
റിമോട്ട് കൈയ്യിലെടുത്തു.
സ്പോണ്‍ സെര്ദ് പ്രോഗ്രാമുകള്‍ക്കിടയില്‍ അയല്‍പക്കത്തെ ദുരന്തം വായിക്കാന്‍ കണ്‍ മിഴിച്ചു നിന്നു.
നമ്മള്‍ എങ്ങനെ ഇങ്ങനെ ആയി?
ReplyDeleteഉല്ലാസ് മാഷിന്‍റെ ചോദ്യത്തിന് ഒരുത്തരമല്ലേ ഉള്ളൂ.....നമ്മളിങ്ങനെയൊക്കെ തന്നെയാണല്ലോ അന്നും ഇന്നും........ഇതൊന്നും ഇനി മാറാനും പോകുന്നില്ല
ReplyDeleteമലയാളി എന്നാണ് ഇങ്ങനയല്ലാതെ ചിന്തിച്ചത് ?
ReplyDelete